വെള്ളികുളം: നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് വെള്ളികുളം, അടിവാരം എന്നീ ഇടവകൾ സംയുക്തമായി വാഗമൺ കുരിശുമലയിലേക്ക് നടത്തിയ തീർത്ഥാടനം ഭക്തി സാന്ദ്രമായി. കിഴക്കൻ മലയോര മേഖലയിലെ പ്രശസ്ത കുരിശുമല തീർത്ഥാടന കേന്ദ്രമാണ് വാഗമൺ കുരിശുമല.
ദിനംപ്രതി നൂറുകണക്കിന് തീർത്ഥാടകർ കുരിശുമലയിൽ വന്നു പോകുന്നു. 122-ാംമത്തെ വാഗമൺ കുരിശുമല തീർത്ഥാടനമായിരുന്നു ഇത്.കല്ലില്ലാകവലയിൽ നിന്നും ആരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി പ്രാർത്ഥനക്ക് വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകി.
നാല്പതാം വെള്ളി ആചരണ സന്ദേശം അദ്ദേഹം പങ്കുവെച്ചു. അടിവാരം പള്ളി വികാരി ഫാ. ജോസഫ് തെരുവിൽ മലമുകളിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.കുരിശുമല തീർത്ഥാടനത്തിൽ പങ്കെടുത്ത എല്ലാവർക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്തു.
നൂറുകണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കുചേർന്നു. ഫാ.ജോസഫ് ആലാനിക്കൽ, ബിനോയി ഇലവുങ്കൽ, സണ്ണി കണിയാംകണ്ടത്തിൽ,സണ്ണി പഴേമ്പള്ളിൽ, മദർ സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി, ജോജോ തുണ്ടത്തിൽ ജെസ്സി ഇഞ്ചയിൽ,ബേബി കരോട്ടുപുള്ളോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





