കടുത്തുരുത്തി: സി.പി.എം സ്ഥാപകനേതാവും, മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്ചുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കടുത്തുരുത്തിയിൽ സർവ്വകക്ഷി മൗനജാഥയും,അനുസ്മരണയോഗവുംനടത്തി.
അനുസ്മരണ യോഗത്തിൽ സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് മെമ്പർ പി.വി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ജയകൃഷ്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മുതിർന്ന നേതാവ് സി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി സെക്രട്ടറി എം.കെ.സാംബജി , സി.പി.ഐ ഏരിയാ സെക്രട്ടറി പി.ജി ത്രിഗുണ സെൻ, കേരളാ കോൺഗ്രസ് നേതാവ് സഖറിയാസ് കുതിരവേലി, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺകൊട്ടുകാപള്ളി, പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത, കെ.കെ.രാമഭദ്രൻ , റ്റി.സി. വിനോദ്, ജോർജ് മങ്കുഴിക്കരി, ജോസഫ് ചേനക്കാല, ജോർജ് കണിവേലി, എം.എൻ ബിജിമോൾ , റെജി.കെ.ജോസഫ്, വി.ജി സുരേന്ദ്രൻ ,എം.ഐ ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.