കോട്ടയം: ജില്ലയിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം കോട്ടയംതിരുനക്കര മൈതാനത്ത് വച്ച് നടന്ന ചടങ്ങിൽ മന്തി വി. എം. വാസവനിൽ നിന്നും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം., സെക്രട്ടറി സുനിൽ എസ്. എന്നിവർ ഏറ്റുവാങ്ങി.
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ ടൌണുകളെ മാലിന്യമുക്തമാക്കുന്ന പഞ്ചായത്തിനുള്ള പുരസ്കാരമാണ് ഉഴവൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.
ടൗൺ വൃത്തിയാക്കുന്നതിനോടൊപ്പം, ഉഴവൂരിനെ മാലിന്യമുക്തമാക്കുന്നതിനായി ഓട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി – വ്യവസായി ഏകോപന സമിതി എന്നിവരുടെ സഹകരണത്തോടെ ഉഴവൂർ ടൌണിലെ പാതയോരങ്ങളിൽ പൂച്ചെടികൾ വച്ച് മനോഹരമാക്കിയാണ് സൌന്ദര്യ വൽക്കരണം സാദ്ധ്യമാക്കിയത്.
ജില്ലാ പഞ്ചായത്ത് മെംബർ പി. എം. മാത്യു, ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് അഞ്ജു പി. ബെന്നി, മെംബർമാരായ ബിനു ജോസ്, സുരേഷ് വി. ടി., സിറിയക്ക് കല്ലട, ഏലിയാമ്മ കുരുവിള, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, അസി. സെക്രട്ടറി സുരേഷ് കെ. ആർ.,
ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൌന്ദര്യ വൽക്കരണത്തിനായി ഗ്രാമപഞ്ചായത്തിനോടൊപ്പം നിന്ന് സഹകരിച്ച സുധിക്കുട്ടൻ ഉഴവൂർ, ഷൈമോൻ ലൂക്കോസ്, സനൽ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച മറ്റൊരു ചടങ്ങിൽ ആദരിച്ചിരുന്നു.