ഉഴവൂർ സെന്‍റ് ജൊവാനാസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഉഴവൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെംബർ തങ്കച്ചൻ കെ. എം.-ന്‍റെ നേതൃത്വത്തിൽ ലാപ്ടോപ് വാങ്ങി നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രദീപയ്ക്ക് ലാപ്ടോപ് കൈമാറി.
മെംബർമാരായ ബിനു ജോസ്, ഏലിയാമ്മ കുരുവിള, വൈസ് പ്രസിഡന്റ് അഞ്ചു. പി. ബെന്നി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.