ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്ത്രീ ശാക്തീകരണ പ്രോഗ്രാമായ ത്രിൽസ് 24 നോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് കോട്ടയം ജില്ല നേതൃത്വം നൽകിയ ക്യാൻസർ പരിശോധനാ ക്യാമ്പ് നടത്തി.
ക്യാമ്പിനു മുന്നോടിയായി ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തിൽ സൂമ്പാഡാൻസ് സംഘടിപ്പിച്ചു. ക്യാമ്പ് സോഷ്യൽ എനേബള്ർ നിഷാ ജോസ് Kമാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PC കുര്യൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഭാഗ്യശ്രീ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ,ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിൻസി മാത്യു, ജോൺസൺ പുളിക്കീൽ, രാജു ജോൺ ചിറ്റേത്ത് , കുറവിലങ്ങാട് പഞ്ചായ ത്തംഗങ്ങളായ വിനു. ജോൺ,രമാരാജു, സന്ധ്യാ സജികുമാർ, എന്നിവർ പ്രസംഗിച്ചു.
പാലാ ജനറൽ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥ്, ജനറൽ സർജൻ ഡോ. സോണി പി.എസ്. ഗൈനോ കോളജിസ്റ്റ് ഡോ. വിജി, ഡെൻ്റൽ സർജൻ ഡോ.സബിത എന്നിവർ എന്നിവരടങ്ങിയ ടീം പരിശോധനകൾക്ക് നേതൃത്വം നൽകി.