മൂന്നിലവ്: 2025 ഫെബ്രുവരി മാസത്തിൽ 7-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ USS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ 6 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
കുമാരി. കൃഷ്ണാഞ്ജലി വി.എസ്, കുമാരി. എയ്ഞ്ചൽ മരിയ രാജീവ്, കുമാരി.ആഷ്ലി സുഭാഷ്, മാസ്റ്റർ. ജോസഫ് ജെ. കെ, മാസ്റ്റർ. മുഹമ്മദ് ഹാദി, മാസ്റ്റർ. കാശിനാഥ് എം.ഡി. എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. ഇവരിൽ കുമാരി. ആഷ്ലി സുഭാഷ് ‘ഗിഫ്റ്റഡ് ചൈൽഡ് ‘ ആയും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളെ സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ.റോബിൻ എഫ്രേം, അധ്യാപകർ തുടങ്ങിയവർ അഭിനന്ദിച്ചു.