Education

സർവകലാശാലകൾക്ക് വർഷത്തിൽ 2 തവണ പ്രവേശനം: നിർണായക നീക്കവുമായി യുജിസി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) അനുമതി. പുതിയ നിർദേശം അനുസരിച്ച് അടുത്ത അക്കാദമിക് വർഷം മുതൽ ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം.

രണ്ടുതവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി അറിയിച്ചു. നേരത്തേ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടുതവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *