കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ക്രമീകരിച്ചിരിക്കുന്ന റോഡ് ഷോയ്ക്ക് വൈക്കം മണ്ഡലത്തിൽ തുടക്കം കുറിച്ചു.
നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കല്ലറ പുത്തൻ പള്ളി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ കല്ലറ ,പെരുംതുരുത്ത്, മറ്റം, ഇടയാഴം, ഹോസ്പിറ്റൽ ജംഗ്ഷൻ, ബണ്ട് റോഡ് ജംഗ്ഷൻ ,അച്ചിനകം വഴി അംബിക മാർക്കറ്റ് ജംഗ്ഷനിലെത്തുമ്പോൾ വേനൽച്ചൂടിനെ പോലും അവഗണിച്ച് കുട്ടികളടക്കം നിരവധി പേരാണ് സ്ഥാനാർഥിയെ കാണാൻ തടിച്ചുകൂടിയത്.
തുടർന്ന് വേരുവള്ളി മാമ്പ്ര വഴി പുത്തൻപാലം, ഉല്ലല മാർക്കറ്റ് , കൊതവറ , ടി വി പുരം , ചേരിക്കൽ കവല വഴി ചെമ്മനത്തുകര ജംഗ്ഷനിലെത്തി വോട്ടർമ്മാരുടെ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് വൈക്കം തെക്കേ നട, പടിഞ്ഞാറേ നട വഴി വല്ലകം കടന്ന് വടയാർ എത്തിച്ചേർന്നു.
ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ലാൻസ് നായ്ക് എം.ആർ പ്രദീപിൻ്റെ വടയാറിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ വമ്പിച്ച സ്വീകരണം ഏറ്റുവാങ്ങി നീങ്ങിയ വൈക്കം മണ്ഡലത്തിലെ റോഡ് ഷോ കാട്ടിക്കുന്ന് ( പനയ്ക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം) കവലയിൽ സമാപിച്ചു.
വൈകുന്നേരം നാലിന് പിറവം മണ്ഡലത്തിലെ ഇരുമ്പനം മനയ്ക്കപ്പടി യിൽ നിന്നാരംഭിച്ച റോഡ് ഷോ കെ പി സി സി വൈസ് പ്രസിഡണ്ട് മുൻ എംഎൽഎ വി.ജെ.പൗലോസ് ഉദ്ഘാടം ചെയ്തു .യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കെ. ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം എൽ എ, മുൻ മന്ത്രി ടി.യു കുരുവിള,മുൻ എം.പി. പി.സി തോമസ് , കെ പി സി സി സെക്രട്ടറി ഐ.കെ രാജു, ഡിസിസി സെക്രട്ടറിമാരായ കെ.ആർ പ്രദീപ് കുമാർ, സി.എ ഷാജി, റീസ് പുത്തൻവീട്ടിൽ ,കെ പി സി സി സെക്രട്ടറി ആശ സനിൽ, ബ്ലോക്ക് പ്രസിഡണ്ടുമാരായ ആർ ഹരി, പി.സി ജോസ്, റോയി തിരുവാങ്കുളം, കെ.വി സാജു, സി.ആർ ജയകുമാർ, കെ.ആർ സുകുമാരൻ, വിൽസൺ കെ.ജോൺ, വേണു മുളന്തുരുത്തി, ജോണി അരീക്കാട്ടിൽ ,എം .പി ജോസഫ്, ജോർജ് പുറത്തിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
പിറവം മണ്ഡലത്തിലെ റോഡ് ഷോയ്ക്ക് അഡ്വ. അനൂപ് ജേക്കബ് എം എൽ എ യുടെ നേതൃത്യത്തിൽ സ്ഥാനാർഥിയോടൊപ്പം ജനപ്രതിനിധികളും ആദ്യാവസാനം പങ്കു കൊണ്ടു. ആവേശഭരിതരായ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് പിറവം മണ്ഡലത്തിലെ റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്. റോഡിനിരുവശവും കാത്തു നിന്ന വോട്ടർമ്മാർ സ്ഥാനാർഥിയെ ആർപ്പുവിളികളോടെ എതിരേറ്റു.
ഇരുമ്പനം ,കരിങ്ങാച്ചിറ ,തിരുവാങ്കുളം, ചോറ്റാനിക്കര ,മുളന്തുരുത്തി ,ആരക്കുന്നം, പേപ്പതി,പിറവം അഞ്ചൽപ്പെട്ടി, തിരുമാറാടി എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച റോഡ് ഷോ കൂത്താട്ടുകുളത്ത് സമാപിച്ചു.