Pala

രാഹുലിനെതിരെ വധഭീഷണി- ബിജെപി നേതാവിനെ സർക്കാർ സംരക്ഷിക്കുന്നു: അഡ്വ.ടോമി കല്ലാനി

പാലാ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും നിയമ നടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യാതെ ബി ജെ പി യുടെ വിദ്വേഷ പ്രചാരകർക്ക് പിണറായി സർക്കാർ പ്രോത്സഹനവും സംരക്ഷണവും നൽകുകയാണെന്ന് കെ പി സി സി എക്സിക്യുട്ടീവ് അംഗം അഡ്വ.ടോമി കല്ലാനി.

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കല്ലാനി.

ജനകീയ പ്രതിഷേധം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലുന്ന പോലീസാണ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനോട് മൃദുസമീപനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പാർലമെൻ്റിനകത്തും പുറത്തും പോരാടുന്ന നേതാവ്, ബിജെപി രാജ്യവ്യാപകമായി നടത്തുന്ന വോട്ടു കൊള്ളയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവ് .രാഹുൽ ഗാന്ധി ഉയർത്തുന്ന ആശയങ്ങളെ രാഷ്ട്രീയമായി നേരിടാൻ കഴിയുന്നില്ല .അതിനാലാണ്
അദ്ദേഹത്തെ കായികമാക്കി ഇല്ലാതാക്കാൻ ബി ജെ പി ശ്രമിക്കുന്നതെന്ന് അഡ്വ.ടോമി കല്ലാനി ചൂണ്ടിക്കാട്ടി. യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

തോമസ് കല്ലാടൻ, ജോർജ് പുളിങ്കാട്, എൻ.സുരേഷ്, സാബു എബ്രഹാം, ബിജോയി എബ്രഹാം, സന്തോഷ് മണർകാട്, വിസി പ്രിൻസ്, ഷോജി ഗോപി, രാഹുൽ പി.എൽ.ആർ, ഹരിദാസ് അടമത്ര, ഷിജിഇലവുംമൂട്ടിൽ, പ്രേംജിത്ത് ഏർത്തയിൽ, പ്രശാന്ത് വള്ളിച്ചിറ, തോമസുകുട്ടി നെച്ചിക്കാട്ട് ,ടോം നല്ലനിരപ്പേൽ, ജയിംസ് ജീരകത്തിൽ, പയസ് മാണി,കെ.ജെ ദേവസ്യ, അബ്ദുൾ കരീം,വക്കച്ചൻ മേനാംപറമ്പിൽ, സത്യനേശേൻ തോപ്പിൽ, ജിഷ്ണു പാറപ്പള്ളിൽ, മാത്യു കണ്ടത്തിപ്പറമ്പിൽ, അഡ്വ.ജയ ദീപ,തോമസ് പാലക്കുഴ, റെജി തലക്കുളം, ഡോ.ടോംരാജ്, രുഗ്മിണിയമ്മ, ബേബി കീപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *