കോട്ടയം : തിരുനക്കര പൂരം കൊട്ടി കേറുമ്പോൾ ആവേശത്തിന് മാറ്റ് കൂട്ടി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ് തിരുനക്കരയിലെത്തി. തിരുനക്കരയപ്പൻ്റെ അനുഗ്രഹവും ഏറ്റുവാങ്ങി പൂരത്തിനെത്തിയ ഗജവീരന്മാരെയും പൂരപ്രേമികളെയും കണ്ടാണ് സ്ഥാനാർഥി മടങ്ങിയത്.
കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ മുതൽ കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് സ്ഥാനാർത്ഥി പൂരത്തിനെത്തിയത്.
ലൂർദ്ദ് ഫെറോന പള്ളിയിൽ വികാരി ഫാദർ ഫിലിപ്പ് നെൽപ്പുര പറമ്പിലിനെ സന്ദർശിച്ചു. തുടർന്ന് പഴയ സെമിനാരി വട്ടശ്ശേരി ഗീവർഗ്ഗീസ് മാർ ദിവന്യാസോസ് തിരുമേനിയുടെ കബറിടം സന്ദർശിച്ചു. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ആക്ടിംഗ് പ്രിൻസിപ്പൽ ഫാദർ ജോൺ തോമസ് കരിങ്ങാട്ടിലിനെ സന്ദർശിച്ചു.
ഐ എം എ ഹാളിൽ നടന്ന ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് യൂണിറ്റ് കൺവൻഷനിൽ പങ്കെടുത്തു. ചടങ്ങിൽ കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ ,യു ഡി എഫ് ജില്ലാ ഭാരവാഹി അഡ്വ.ഫിൽസൺ മാത്യൂസ് എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. പര്യടനത്തിൽ വിവിധ പ്രദേശങ്ങളിൽ എ.കെ ജോസഫ്, ബിനു ചെങ്ങളം എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.





