വലവൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ നവീകരിച്ച വലവൂർ വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. അണ്ടർ 16 ഇന്ത്യൻ ടീമിലെ ഏക മലയാളി എഡ്വിൻ പോൾ സിബിക്ക് സ്വീകരണം നൽകും. പ്രദർശന മത്സരവും നടത്തപ്പെടും.
ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും.
കടനാട് ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് പഞ്ചായത്തിലെ എലിവാലി ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30 ന് നടത്തപ്പെടും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി അധ്യക്ഷത വഹിക്കും.