Erattupetta

കാരുണ്യ പദ്ധതിയെ തകർത്ത ഇടതു സർക്കാരിന് ജനം മാപ്പു കൊടുക്കില്ല: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ് സംസ്ഥാന ബഡ്ജറ്റ് എന്ന്‌ തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മണിസാർ തുടക്കം കുറിച്ച് കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാർക്ക് ലഭ്യമാക്കിയിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി അട്ടിമറിച്ച ഇടതു സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്നും സജി കൂട്ടിച്ചേർത്തു.

എൽഡിഎഫ് മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരം ഏറ്റെടുത്തപ്പോൾ കെഎം മാണി ആവശ്യപ്പെട്ട ഒരേയൊരു കാര്യം കാരുണ്യ പദ്ധതിയെ കൊല്ലരുത് എന്നതായിരുന്നു എന്നും സജി പറഞ്ഞു .

മാണി സാറിന്റെ മരണശേഷം എൽഡിഎഫ് മന്ത്രിസഭയിൽ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റ്യൻ ക്യാബിനറ്റിൽ ഈ വിഷയം അവതരിപ്പിക്കാനോ മാണിസാർ തുടക്കം കുറിച്ച കാര്യണ്യ ചികിൽസ സഹായ പദ്ധതി പുനർ ആരംഭിക്കുവാനോ ഉളള ശ്രമം പോലും നടത്താത്ത മന്ത്രി കെ.എം.മാണിയോട് മാപ്പ് പറഞ്ഞ് രാജി വെക്കുകയാണ് വേണ്ടതെന്നും സജി ആവശ്യപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അഴിമതിയും ശബരിമല സ്വർണ്ണ കൊള്ളയും ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വിലയിരുത്തി കഴിഞ്ഞ 10 വർഷമായി നടക്കുന്ന ദുർഭരണം അവസാനിപ്പിക്കുമെന്നും പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം ഇരറ്റുപേട്ട പാർട്ടി ഓഫീസിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിച്ചു.

നോബി ജോസ്, റഷീദ് കെ.എം, അബ്ദുൾ നിയാസ്, ഹാഷിം മേത്തർ, കെ.എം. കുര്യൻ, നിസ്സാർ കെ.പി , സക്കീർ ചെമ്മരപ്പള്ളിൽ, ജോയി സെബാസ്റ്റ്യൻ, റ്റി.എം.ഇബ്രാഹിം, നിസ്സാർ എം.എസ്, റെജി ജോർജ്, എം.കെ. റഷീദ്, ഷിഹാബുദിൻ , ജോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *