പാലാ: കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയു സഹകരണത്തോടെ വിളക്കുമാടം സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആണ് ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തിയത്.
വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളി പാരീഷ്ഹാളിൽ നടന്ന ആദരിക്കൽ സമ്മേളനത്തിൽ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പാലാ ജനമൈത്രി സി ആർ ഓ സബ്ബ് ഇൻസ്പെക്ടർ സുരേഷ് കുമാർ എസ് ക്ലാസ്സ് നയിച്ചു. ലയൺസ് ഇൻ്റർനാഷണൽ ഡിസ്ടിക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം സന്ദേശവും നൽകി.
ലയൺസ് ക്ലബ് സോൺ ചെയർമാൻ ഡൈനോ ജയിംസ് , ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. രാജു അബ്രാഹം മണിയങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി ജോർജ്കുട്ടി ജോസഫ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ലിൻസി എഫ് സി സി, ഗൈഡ് ക്യാപ്റ്റൻ നിമ്മി കെ ജയിംസ്, സ്കൗട്ട് മാസ്റ്റർ അനിലാ സിറിൾ, ഫാ. കുര്യാകോസ് വട്ടമുകളേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.