പാലാ: വിഷു തലേന്ന് കണിക്കൊന്ന പൂക്കളുമായി സ്ഥാനാർത്ഥിയെ സ്വീകരിച്ച് പാല. ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയ നൂറുകണക്കിന് ആളുകൾ സ്ഥാനാർത്ഥിക്ക് പൂക്കളും പഴങ്ങളും നൽകി സ്വീകരിച്ചപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്നാണ് സ്ഥാനാർത്ഥി യാത്രയാക്കിയത്.
ഇന്ന് രാവിലെ ചേർപ്പുങ്കൽ പള്ളി ജംഗഷനിൽ നിന്നുമാണ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം.
ഓരോ സ്വീകരണ കേന്ദ്രത്തിലും സ്വീകരണത്തിന് പിന്നാലെ സ്ഥാനാർത്ഥിയുടെ ഹ്രസ്വമായ പ്രസംഗം. രാഷ്ട്രീയത്തിനപ്പുറം കോട്ടയത്തിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടം മാത്രം പറഞ്ഞാണ് സ്ഥാനാർത്ഥിയുടെ പ്രസംഗം. ഇനി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളുടെ പട്ടിക പറയുമ്പോൾ കയ്യടിച്ച് പ്രവർത്തകരുടെ പ്രോത്സാഹനം.
ധൈര്യമായി പൊയ്ക്കോ കൂടെയുണ്ട് എന്ന് വോട്ടർമാരുടെ ഉറപ്പ് കൂടി കേട്ടതോടെ സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസവും ഇരട്ടിയായി. രാത്രി വൈകി പ്രചാരണം രാമപുരം പഞ്ചായത്തിലെ താമരമുക്കിലാണ് സമാപിച്ചത്.
രാവിലെ മുതൽ സ്ഥാനാർത്ഥിക്കൊപ്പം പാർട്ടി ചെയർമാൻ കൂടി വന്നതോടെ പ്രവർത്തകരുടെ ആവേശവും ഇരട്ടിയായിരുന്നു. വിഷു ദിനത്തിൽ പരസ്യ പ്രചാരണം ഒഴിവാക്കിയിട്ടുണ്ട്.
ന