Thidanad

തിടനാട് വട്ടക്കാവ് ദേവീക്ഷേത്ര കുളം ഉദ്ഘാടനം ചെയ്തു

തിടനാട്: സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നിർമ്മിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഗോപിപിള്ള കാരുവള്ളിൽ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുമേഷ് കുമാർ പി, പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി , വൈസ് പ്രസിഡന്റ് സജി ജോസഫ് പ്ലാത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത മോഹൻദാസ്, പഞ്ചായത്ത് മെമ്പർ സന്ധ്യ ശിവകുമാർ , ശ്രീകാന്ത് എം എസ്, വി. പി രാജു, ജെസ്സി കല്ലമാക്കൽ , ജോസുകുട്ടി കോക്കാട്ട്, ബൈജു വാരണത്ത്, ബെറ്റി ബെന്നി,അജി രാജൻ, ഓമന രമേശ്‌, വിവിധ ഹൈന്ദവ സംഘടന ഭാരവാഹികളായ മനോജ് ടി ജി, ജയപ്രകാശ് തോമ്പിയിൽ, സുധാകരൻ കൊമ്പനാൽ, സിബി വി. പി, രാജു കെ.ആർ, ജയചന്ദ്രൻ ചെട്ടിയാർ, ബാബു തങ്കപ്പൻ തുണ്ടത്തിൽ, ജോബി വലിയവീട്ടിൽ, കെ.റ്റി മോഹനൻ വടക്കേടത്ത്, ഋഷികേഷ് സി കറ്റോട് തുടങ്ങിയവർ പ്രസംഗിച്ചു.

പുരാതനമായ തിടനാട് വട്ടക്കാവ് ദേവി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ക്ഷേത്രക്കുളം കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ക്ഷേത്രക്കുളം നവീകരിക്കണമെന്ന ആവശ്യവുമായി എംഎൽഎയെ സമീപിച്ചത്.

ക്ഷേത്രക്കുളത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ എംഎൽഎ ക്ഷേത്രക്കുളം നവീകരണത്തിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ക്ഷേത്ര നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയും തുടർന്ന് ഫണ്ട് അനുവദിച്ച് ധൃതഗതിയിൽ ക്ഷേത്രക്കുളത്തിന്റെ നവീകരണം പൂർത്തിയാക്കുകയായിരുന്നു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇതിനോടകം 7 ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിന് ഫണ്ട് ലഭ്യമാക്കിയതായി എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *