തലപ്പലം: ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടിക്കുറച്ച സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ തലപ്പലം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം എം എൽ എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എം പി, കെ പി സി സി നിർവ്വാഹക സമിതി അംഗം അഡ്വ ടോമി കല്ലാനി , ഡി സി സി ജനറൽ സെക്രട്ടറി എം കെ ഷെമീർ, മുൻ ഡി സി സി സെക്രെട്ടറി ആർ പ്രേംജി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജിമ്മി വാഴാം പ്ലാക്കൽ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ്, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് അനുപമ വിശ്വനാഥ് , കെ ഡി പി മണ്ഡലം പ്രസിഡന്റ് എം റ്റി തോമസ്, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ്ജു കുട്ടി വി എസ്,
ബ്ലോക്ക പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ ശ്രീ കല , തലപ്പലം ബാങ്ക് പ്രസിഡൻ്റ് ഷിബി ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എൽ സി ജോസഫ്, കേരളോ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് നാളതാനി, യുത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് ഡിജു സെബാസ്റ്റ്യൻ,
പഞ്ചായത്ത് മെമ്പറന്മാരായ ജോമി ബെന്നി. സ്റ്റെല്ലാ ജോയി, കൊച്ചുറാണി ജയ്സൻ, എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് രാജു ഇരുത്തിക്കര, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡൻ്റ് കെ. കെ. സോമൻ, ഒളിത് കോൺഗ്രസ് സംസ്ഥാന കമിറ്റി അംഗം സോമൻ നന്ദി കാട്ട് എന്നിവർ പ്രസംഗിച്ചു.