General

ഉദ്യാന ഗ്രാമമാവാൻ തലപ്പലം

തലപ്പലം: കേന്ദ്ര സർക്കാരിൻ്റെസ്വച്ഛത ഹി സേവ , സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം എന്നീ കാമ്പയിനുകളൊപ്പം നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം -വീട് മുതൽ റോഡ് വരെ എന്ന കാമ്പയിനുമായി തലപ്പലം ഗ്രാമ പഞ്ചായത്തും.

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ കാമ്പയിൻ്റെ ഒൻപതാം വാർഡിലെ പ്ലാശ്നാൽ ടൗണിൽ ഉദ്ഘാടനം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവ്വഹിച്ചു

പഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും റോഡിൻ്റെ സൈഡി ൽ താമസിക്കുന്നവർ അവരവരുടെ വീടിൻ്റെ മുൻവശത്ത് ചെടികൾ വച്ച് പിടിപ്പിച്ച് പരിപാലിക്കുന്നതിനുള്ള കാമ്പയിനാണ് പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.

മറ്റ് സ്ഥലങ്ങളിൽ വിവിധ രാഷ്ട്രീയ പ്രവർത്തകർ, മത സംഘടന പ്രവർത്തകർ വ്യാപാര വ്യവസായ സംഘടകൾ റസിഡൻസ് അസോസിഷയനുകൾ കുടുംബശ്രീ വായനശാലകൾ യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ പൊതു സ്ഥലം വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിക്കുന്നതിനും കാമ്പയിൻ ലക്ഷ്യമിടുന്നു.

ഒക്ടേ ബർ 2 മുതൽ മാർച്ച് 30 വരെ നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം – വീടു മുതൽ റോഡു വരെ പദ്ധതിയുടെ കാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളായി തലപ്പലം ഗ്രാമപഞ്ചായത്തിനെ ഒരു ഉദ്യാന ഗ്രാമമാക്കി മാറ്റുകയാണ് പഞ്ചായത്ത് തല നിർവ്വഹ സമിതിയുടെ ലക്ഷ്യമെന്ന് ചെയർപെഴ്സൺ എൽസമ്മ തോമസ് കൺവീനർ രാജിവ് മാലിന്യ മുക്തം നവകേരളം 2.0 പഞ്ചായത്ത് നോഡൽ ഓഫീസർ തോമസ് മാത്യു എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *