തലനാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപയിനുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷൻ നേതൃത്വം നൽകി കോട്ടയം ജില്ലയിലെ പല ടൗണുകളും ഇന്ന് ഹരിത ടൗണുകൾ ആയി മാറുകയാണ്. സൗന്ദര്യ വത്ക്കരണം, ശുചിത്വം, അജൈവ ജൈവ മാലിന്യ ദ്രവ്യ മാലിന്യ സംസ്കരണം എന്നിവയാണ് ഹരിത ടൗണുകളുടെ പ്രത്യേകത.
തലനാട് പഞ്ചായത്തിലെ തലനാട് ടൗണും ഇതേ മാതൃക പിന്തുടർന്ന് ഹരിത ടൗൺ ആയി മാറിയിരിയ്ക്കുകയാണ്. തലനാട് ടൗണിനെ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി സുധാകരൻ തലനാട് ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിയ്ക്കുകയായിരുന്നു.
സ്‌ന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാർ, ജന പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, ടാക്സി തൊഴിലാളികൾ, വ്യാപര സ്ഥാപന ഉടമസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബ ശ്രീ പ്രവർത്തകർ, പ്രദേശ വാസികൾ,വിവിധ വകുപ്പ് മേധവികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സ്പോൺസർമാരായ സ്വകാര്യ വ്യക്തികളിൽ നിന്നും 60 ചെടിചട്ടികൾ കണ്ടെത്തുകയും ഇതിന്റെ ഭാഗമായി പഞ്ചാത്ത് തലനാട് ടൗണിൽ സ്ഥാപിയ്ക്കുകയും ചെയ്തു ഓട്ടോ റിക്ഷ തൊഴിലാളികൾ, വ്യാപാര സ്ഥാപനങ്ങൾ, തലനാട് പബ്ലിക് ലൈബ്രററി, തലനാട് സഹകരണ ബാങ്ക്,എന്നിവയാണ് ഇനി മുതൽ ഈ ചെടികൾ പരിപാലിച്ച് പോവുന്നത് കൂടാതെ അജൈവ ജൈവ മാലിന്യങ്ങൾ നിക്ഷേപിയ്ക്കുന്നതിന് പഞ്ചായത്ത് തലനാട് ടൗണിൽ 20 ബിന്നുകളും സ്ഥാപിച്ചു.