തീക്കോയി: ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സിൻ മരിയ, ഹെഡ്മാസ്റ്റർ ശ്രീ ജോണിക്കുട്ടി എബ്രഹാം, അധ്യാപികമാരായ സിസ്റ്റർ ദീപ്തി FCC, ശ്രീമതി ഡെയ്സി മാത്യു എന്നിവർക്ക് സെന്റ് മേരിസ് പാരിഷ് ഹാളിൽ കൂടിയ യോഗത്തിൽ യാത്രയയപ്പ് നൽകി.
സ്കൂൾ മാനേജർ ഫാദർ ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ MLA Adv. സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലും യുവജനങ്ങളിലും കുട്ടികളിലും ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ അധ്യാപക സമൂഹത്തിന് മാത്രമേ സാധിക്കൂ എന്ന് MLA പറഞ്ഞു.
സർവീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകർ സമൂഹത്തിന് നൽകിയ സേവനങ്ങളെ MLA മുക്തകണ്ഠം പ്രശംസിച്ചു, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ രാകേഷ് E. T. യോഗത്തിൽ പങ്കെടുത്തു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ജോമോൻ പോർക്കാട്ടിൽ, അരുവിത്തുറ സെന്റ് ജോർജ് കോളേജ് മുൻ പ്രിൻസിപ്പൽ ശ്രീ റെജി വർഗീസ് മേക്കാടൻ, മുൻ പ്രിൻസിപ്പൽ ശ്രീ ബാബു തോമസ്, മുൻ അധ്യാപകരായ ശ്രീ ടി ഡി ജോർജ്,
ശ്രീ സുഭാഷ് ജോൺ, സ്കൂൾ അധ്യാപകൻ ഫാദർ ജോബിൻ വിളക്കുന്നേൽ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ സാജു മാത്യു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അധ്യാപകരും മുൻ അധ്യാപകരുമായ ഏതാണ്ട് 500 ഓളം പേർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.