Teekoy

തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ്: പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച

തീക്കോയി: തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. തീക്കോയി ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം.

ചോർന്നൊലിക്കുന്ന നിലവിലെ കെട്ടിടത്തിന് പകരമായി, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.
എം.പി.മാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളായിരിക്കും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ്., മീനച്ചിൽ തഹസീൽദാർ ലിറ്റിമോൾ തോമസ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയ്സ് സ്‌കറിയ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അംബിക എം.എസ്., എ.ഡി.എം. ശ്രീജിത്ത്‌ എസ്., പാലാ ആർ.ഡി.ഒ. സുശീല ആർ., ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മോഹനൻ കുട്ടപ്പൻ, വാർഡ് മെമ്പർ കെ.സി. ജെയിംസ് എന്നിവർ പങ്കെടുക്കും.

വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഐസക് ഐസക്, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യൻ, ഹരി മണ്ണുമഠം, ലാലി പി.വി., ഫ്രാൻ‌സിസ് ജേക്കബ്, കെ.കെ. പരിക്കൊച്ച് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *