തീക്കോയി: പരസ്പരം ഒന്നിച്ചു കൂടുവാനും സത്പ്രവർത്തികൾ ചെയ്യുവാനും വിമുഖത കാണിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് നാം നൽകുന്ന സൽപ്രവർത്തികളിലൂടെ നമുക്ക് ലഭിക്കുന്ന സന്തോഷം ഹൃദയത്തിലാണ് എന്ന തിരിച്ചറിവ് നമുക്കേവർക്കും നേടിയെടുക്കണം എന്ന് തീക്കോയി ലവ് ആൻഡ് കെയർ റെസിഡൻസ് അസോസിയേഷൻ ഏഴാമത് വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഫാദർ ഡേവിസ് ചിറമേൽ ഓർമിപ്പിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി റവ. ഫാദർ ഡോക്ടർ ജോർജ് വെട്ടുകല്ലേൽ സന്ദേശം നൽകി.
പി എം സെബാസ്റ്റ്യൻ പുല്ലാട്ട് സ്വാഗതം നേർന്നു. സെക്രട്ടറി സണ്ണി പുതന പ്രക്കുന്നേൽ റിപ്പോർട്ട് വായിക്കുകയും ട്രഷറർ ജോണി പോർക്കാട്ടിൽ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

എച്ച്. എസ്.ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, രക്ഷാധികാരി കെ. സി. കുരിയൻ ,അഡ്വ. ജസ്റ്റിൻ ജേക്കബ്,മുൻ ബ്ലോക്ക്മെമ്പർ രോഷ്ണി ടോമി , ജോമോൻ, ജോജോ ജോസഫ്, സ്നേഹ പ്രിൻസ് അങ്ങാടിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.