തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് വാഴക്കന്നുകൾ വിതരണം ചെയ്തു. അപേക്ഷ നൽകിയിരുന്ന 150 ഗുണഭോക്താക്കൾക്കാണ് വാഴക്കന്നുകൾ വിതരണം ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് വിതരണോൽഘാടനം നിർവഹിച്ചു.കൃഷി ഓഫീസർ നീതു തോമസ്, ഉദ്യോഗസ്ഥരായ അബ്ദുൽ ഷഹീദ്, ഇന്ദുലേഖ എസ് തുടങ്ങിയവർ പങ്കെടുത്തു.