Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉണർവ് 2024

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഉണർവ് 2024 എന്ന പ്രോഗ്രാം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി,സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച് , ഐസിഡിഎസ് സൂപ്പർവൈസർ ബുഷ്റ, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.

കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, അങ്കണവാടി ജീവനക്കാർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *