വെള്ളികുളം: തീക്കോയി ഗ്രാമപഞ്ചായത്ത് കേരള ഉത്സവത്തോടനുബന്ധിച്ച് വെള്ളികുളം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെൻറ് ഡബിൾസ് മത്സരത്തിൽ ജിതിൻ ബാബു പുതുവീട്ടിൽ, രഞ്ജിത്ത് ജെയിംസ് കൊച്ചു കരോട്ട് തീക്കോയി സഖ്യം ജേതാക്കളായി.
സഞ്ജു തോമസ് ആറ്റുചാലിൽ, അലൻ ആനന്ദ് ഞള്ളംപുഴ സഖ്യത്തെ നേരിട്ടു മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചാണ് വിജയിച്ചത്.വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഷട്ടിൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജയിംസ് കവളംമാക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിനോയി ജോസഫ് പാലക്കൽ, രതീഷ് പുലിയെള്ളും പുറത്ത്, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത് തുടങ്ങിയവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി.