തീക്കോയി : ഗ്രാമപഞ്ചായത്തിൽ കേരളോത്സവം പരിപാടി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 2 വരെ തീയതികളിൽ നടക്കും. കായിക മത്സരങ്ങൾ തീക്കോയി സെന്റ് മേരിസ് പള്ളി ഗ്രൗണ്ടിലും വെള്ളികുളം സെന്റ് ആന്റന്നീസ് ഗ്രൗണ്ടിലും വെച്ച് നടത്തുന്നതാണ്.
കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്,ഷട്ടിൽ ബാഡ്മിന്റൺ, വടംവലി, അത്‌ലറ്റിക്സ് 100 മീറ്റർ, 200 മീറ്റർ എന്നീ മത്സരയിനങ്ങളും കലാ മത്സരങ്ങളിൽ ലളിതഗാനം, കവിതാലാപനം,നാടൻപാട്ട്, മിമിക്രി, മോണോ ആക്ട്, പ്രസംഗം, കഥാരചന, കവിതാരചന തുടങ്ങിയിട്ടുള്ള മത്സരങ്ങളും ആണ് അരങ്ങേറുന്നത്.
കലാ മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും ഒക്ടോബർ 4 ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.