Teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

തീക്കോയി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ തുടർച്ചയായി തീക്കോയി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തീക്കോയി പള്ളി ജംഗ്ഷനിൽ നിന്ന് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.

റാലിക്ക് ശേഷം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രഖ്യാപന സമ്മേളനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വെച്ച് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

സമ്മേളനത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിൽ മുഖ്യ പങ്കാളികളായ സ്ഥാപനങ്ങളെയും വ്യക്തികളെയും ഗ്രാമപഞ്ചായത്ത് ആദരിച്ചു. സമ്മേളനത്തിൽ വെച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷിന്റെ ഓൺലൈൻ സംഭാഷണം പ്രദർശിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിബി രഘുനാഥൻ, ദീപ സജി, അമ്മിണി തോമസ്, സെക്രട്ടറി എസ് സജീഷ്, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ സ്ഥാപന മേധാവികൾ,

കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ആശാവർക്കർമാർ, വ്യാപാര വ്യവസായികൾ, വിവിധ സംഘടന പ്രതിനിധികൾ, ഹെഡ്മാസ്റ്റർമാർ,അധ്യാപകർ വിദ്യാർത്ഥികൾ യുവജനങ്ങൾ തുടങ്ങി സമ്മേളനത്തിലും റാലിയിലും നിരവധി ആളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *