തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് വളങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്തു. പദ്ധതിക്കായി 330000 രൂപയാണ് ചെലവഴിച്ചത്. 200 കർഷകർക്ക് വളങ്ങളും 244 കർഷകർക്ക് പച്ചക്കറി തൈകളും വിതരണം ചെയ്തു.
പഞ്ചായത്ത് തലത്തിൽ 24,300 പച്ചക്കറി തൈകൾ കർഷകർക്കായി നൽകി. പദ്ധതികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് മാജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, നജ്മ പരിക്കൊച്ച്, കൃഷി ഓഫീസർ മഞ്ജു ജോർജ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




