തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. പി എം ജി എസ് വൈ IV ൽ CNCP ലിസ്റ്റ് പ്രകാരം മാടത്താനി- മലമേൽ -നാടുനോക്കി- വഴിക്കടവ് റോഡ്, മാർമല അരുവി – ചാമപ്പാറ റോഡ്, വെള്ളികുളം -കാരികാട്- കൊക്കോവളവ്- പുള്ളിക്കാനം റോഡ്, ഞണ്ടുകല്ല് -മക്കൊള്ളി രണ്ടാറ്റുമുന്നി- കരയിലക്കാനം റോഡ് എന്നീ നാല് ഗ്രാമീണ റോഡുകളുടെ വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ പി.ഐ.യു കാര്യാലയത്തിൽ ആരംഭിച്ചു.
റോഡുകളുടെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഗ്രാമപഞ്ചായത്ത് ഉടൻതന്നെ കൈമാറുമെന്ന് പ്രസിഡന്റ് കെസി ജയിംസ് അറിയിച്ചു.