തീക്കോയി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ (FPO) ആഭിമുഖ്യത്തിൽ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയിളപ്പിലെ ആദം ആർക്കേഡിൽ കർഷക മാർക്കറ്റിന്റെ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു.
കൃഷിയാധിഷ്ഠിത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സമീപ പഞ്ചായത്തുകളിലെ ഉൾപ്പെടെയുള്ള ഒരു കൂട്ടം കർഷകർ രൂപംകൊടുത്ത സംരംഭമാണിത്. കർഷകർ ഉത്പാദിപ്പിക്കുന്ന പഴം,പച്ചക്കറി വിത്തുകൾ,ഫലവൃക്ഷത്തൈകൾ ജൈവവളങ്ങൾ, ചെടിച്ചട്ടികൾ, മറ്റു മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുവാനും വിൽക്കുവാനും സംരംഭത്തിലൂടെ സാധ്യമാണ്.
കർഷക മാർക്കറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. വാർഡ് മെമ്പർ ജയറാണി തോമസുകുട്ടി, തീക്കോയി കൃഷി ഓഫീസർ ഇൻ ചാർജ് രമ്യ ആർ, എഫ് പി ഒ ഭാരവാഹികളായ മനനു ജോർജ്,ജോയി പ്ലാക്കൂട്ടം, റോയി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.