തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശിക നിവാരണം പദ്ധതിയുടെ ഭാഗമായി തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു. 2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിലാണ് അദാലത്ത്.
വായ്പാ, ചിട്ടി കുടിശികകാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന നിയമാനുസൃത ഇളവുകളോടെ അവരുടെ കുടിശികകൾ അടച്ചു തീർക്കുന്നതിന് അവസരം ഉണ്ടായിരിക്കും. 2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിൽ രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞു 4 മണി വരെ ഹെഡ് ഓഫീസിലാണ് അദാലത്ത്.
ബാങ്ക് ഭരണസമിതി അംഗങ്ങളും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഹെഡ് ഓഫീസുമായോ ഭരണ സമിതി അംഗങ്ങളുമായോ ബന്ധപ്പെടുക. ഫോ-04822281043