Pala

കെ.എം.മാണി അനുവദിച്ച രണ്ടു കോടി രൂപ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിൽ സ്റ്റേഡിയത്തിൽ ഗ്യാലറിയും ഉണ്ടാകുമായിരുന്നു: ജോസ്.കെ.മാണി

പാലാ: നഗരസഭാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടെ പുനർനിർമ്മിച്ചതി തോടൊപ്പം ഗ്യാലറി നിർമ്മാണത്തിനും തുക അനുവദിച്ചിരുന്നതായി ജോസ്.കെ.മാണി എം.പി പറഞ്ഞു. ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയാണ് ഗ്യാലറി നിർമ്മാണത്തിനായി ലഭ്യമാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുവദിച്ച ഫണ്ട് കെ.എം.മാണിയുടെ മരണശേഷം പിൻ വലിക്കപ്പെട്ടതാണ് ഗ്യാലറി സൗകര്യം നഷ്ടമാകുവാൻ കാരണമെന്നും ഇതുമൂലം കായിക പ്രേമികൾക്ക് മത്സരങ്ങൾ സൗകര്യപ്രദമായി ഇരുന്നു വീക്ഷിക്കുന്നതിനായുള്ള സൗകര്യമാണ് ഇല്ലാതാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ ടെക്നിക്കൽഹൈസ്കൂൾ കായികമേളയിൽ മുഖ്യ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. 48 ടെക്നിക്കൽ സ്കൂളുകളിൽ നിന്നായി 1000 ൽ പരം വിദ്യാർത്ഥികളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *