General

വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരത്തിന് അർഹയായി

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സാഹസിക നീന്തൽ താരമായ പത്തുവയസുകാരി കല്ലു എന്ന് വിളിക്കുന്ന സൂര്യഗായത്രി അർഹയായത്.

വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിൽപറമ്പ് വീട്ടിൽ സുമീഷ് രാഖി ദമ്പതികളുടെ ഏകമകളും,വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ് സൂര്യഗായത്രി.

2025 മാർച്ച്‌ 22ന് ആണ് സൂര്യഗായത്രി ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് എന്നിവയിൽ സ്ഥാനം പിടിച്ചത്.

ഭാരതനാട്യം കഴിഞ്ഞ വൈക്കത്തഷ്ടമിക്ക് അരങ്ങേറ്റം കുറിച്ച സൂര്യ ഗായത്രി ചിത്രരചനയിലും, കരാട്ടേയിലും, പഠനത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
2025 നവംബർ 1ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *