ഈരാറ്റുപേട്ട: പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവാണെന്നും പിണറായിയുടെ വിയർപ്പ് തുടക്കുന്നവരായി പ്രതിപക്ഷം മാറിയെന്നും ശേഭാസുരേന്ദ്രൻ പറഞ്ഞു. ഈരാറ്റുപേട്ടയിൽ പി.സി.ജോർജിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

പി.സി.ജോർജിന് ഒരു നാക്ക് പിഴ സംഭവിച്ചു.അതിന് അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു. എന്നാൽ കോൺഗ്രസിൻ്റെ തലപ്പത്ത് ഇരിക്കുന്ന നേതാവ് രാഹുൽ ഗാന്ധി മോദി സമുദായത്തെ പറ്റി പറഞ്ഞത് തിരുത്തി പറയുവാൻ തായറായോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
വി.എസ് അച്യുതാനാന്ദൻ 2020 ൽ കേരളത്തിലെ തീവ്രവാദ സംഘടനകളെ കുറിച്ച് പറഞ്ഞത് ശരിയല്ലേയെന്നും കേരളം ഇന്ന് മയക്കുമരുന്ന് മാഫിയുടെ കൈകളിലാണ് ഇതിനെതിരെ പേരാടാൻ നമ്മൾ തയറാകണമെന്നും ശോഭ പറഞ്ഞു.
