Kanjirappally

ഞായറാഴ്ച്ചകളിൽ ഒ.പി സേവനമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്‌, ത്വക്ക് രോഗ ചികിത്സ, ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളിൽ ഡോക്ടറുടെ സേവനം ഞായറാഴ്ച്ചകളിലും ഒ.പിയിൽ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഒ.പി സേവനം ലഭ്യമാണ്. കൂടാതെ 24 മണിക്കൂറും അത്യാഹിത വിഭാഗവും പ്രവർത്തനസജ്ജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികൾക്ക് മുൻ‌കൂർ, സ്പോട്ട് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04828201300, 8281262626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *