ഈരാറ്റുപേട്ട : ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ക്യാമ്പ് ഈ വരുന്ന ഏപ്രിൽ 21,22,23 എന്നീ തീയതികളിൽ നടത്തപ്പെടുന്നു.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് ഉറപ്പാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം ചാർജ് ഈടാക്കിക്കൊണ്ട് രോഗനിർണയവും ശസ്ത്രക്രിയയും സൗജന്യമായിരിക്കും.
സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്ന യൂട്ടറൈൻ ഫൈബ്രോയ്ഡ് , ആവർത്തിച്ചുള്ള രക്തസ്രാവം, പ്രസവത്തിനു ശേഷം ഉണ്ടാകുന്ന ചില ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ, ക്യാൻസർ സാധ്യത തുടങ്ങിയവ കാരണം ഗർഭാശയം നീക്കം ചെയ്യേണ്ട അവസ്‌ഥ ഉണ്ടായേക്കാം . ഇത്തരം രോഗികൾക്ക് ഏറ്റവും അത്യധുനികവും സുരക്ഷിതവുമായുള്ള ചികിത്സ ലഭ്യമാകുവാനാണ് ഈ ക്യാമ്പ് ലക്ഷ്യമിടുന്നത് . ആയിരക്കണക്കിന് സ്ത്രീകളെ ലാപറോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ പൂർണമായി ചികിത്സിച്ചിരിക്കുന്ന ഡോ. ഹഫീസ് റഹ്മാൻ , രോഗികളുടെ സുരക്ഷയും ആരോഗ്യപരമായ പുരോഗതിയും ഉറപ്പുവരുത്തുന്നു.
അപ്പോയ്ന്റ്മെന്റിനായി വിളിക്കൂ 04 82 2209999