കാഞ്ഞിരപ്പള്ളി: ഉന്നത വിദ്യഭാസ ഉപരിപഠന മേഖലയിലേക്ക് കടന്നു വരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സുകളെപ്പറ്റിയും ,
ഭാവി ജോലിസാധ്യതകളെപറ്റിയും അപബോധം സൃഷ്ടിക്കുന്നതിനു വേണ്ടി കാഞ്ഞിരപ്പള്ളിയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമായ “ന്യൂ വേ എജ്യൂക്കേഷൻ കൺസൾട്ടൻസിയും,
കേരള യൂത്ത്ഫ്രണ്ട് (ബി) ” കോട്ടയം ജില്ലാ കമ്മിറ്റിയും സംയുക്തമായി “സ്റ്റഡി ഇൻ ഇന്ത്യാ മെഗാ എഡ്യൂ എക്സ്പോ 2024 ” എന്ന പേരിൽ കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് 2024 ഏപ്രിൽ 27 തീയതി മെഗാ വിദ്യാഭ്യാസ പ്രദർശനവും സെമിനാറും സംഘടിപ്പിക്കുന്നു.
സാമൂഹിക ,സാംസ്കാരിക ,വിദ്യാഭ്യാസ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഇ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതാണ്, പ്രവേശനം സൗജന്യമായിരിക്കും.
രാവിലെ 8:3O മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവൻ 9400383316 ,8281556932 എന്ന നമ്പരിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.