ഈരാറ്റുപേട്ട: അധ്യാപകന്റെ മർദനത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട കാരക്കാട് യു.പി സ്കൂളിലെ അധ്യാപകൻ സന്തോഷിന്റെ മർദനത്തിലാണ് വിദ്യാർഥിക്ക് പരിക്കേറ്റതെന്ന് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരിക്കേറ്റ വിദ്യാർഥി ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് സംഭവം. പരീക്ഷ നടക്കുന്നതിനാൽ ചോദ്യ പേപ്പറിലെ സംശയം ചോദിച്ചപ്പോഴാണ് അധ്യാപകൻ കൈകൊണ്ട് ശക്തമായി ചുമലിൽ ഇടിച്ചതെന്ന് വിദ്യാർഥി പറഞ്ഞു.
കുട്ടിയുടെ തോളെല്ലിനാണ് പരിക്ക്. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അധ്യാപകനെതിരെ കേസെടുത്തു. നടക്കൽ കാട്ടാമല സക്കീറിന്റെ മകനാണ് പരിക്കേറ്റ വിദ്യാർഥി. പാലാ സ്വദേശിയാണ് അധ്യാപകനായ സന്തോഷ്.





