കോട്ടയം: ദിനംപ്രതി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് കുട്ടികളും മുതിർന്നവരും ധാരുണമായി നാട്ടിൽ കൊലചെയ്യപ്പെടുമ്പോൾ ത്രിതല പഞ്ചായത്തുകളാണ് ഉത്തരവാധികൾ എന്ന് പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിച്ച് നിൽക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
പേവിഷബാധ ബോധവൽക്കരണത്തിനും, വന്ദ്യങ്കരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമായി സർക്കാർ മാറ്റിവയ്ക്കുന്ന കോടികൾ കട്ടുമുടിക്കുകമാത്രമാണ് നടക്കുന്നതെന്നും സജി കുറ്റപ്പെടുത്തി.
ഏക പരിഹാരമാർഗ്ഗം തെരുവുനായ നിർമ്മാർജനം മാത്രമാണെന്നും കേരളത്തിലെ പൊതുമുതലുകൾ തല്ലി തകർക്കുകയും, പോലീസിനെ അക്രമിക്കുകയും ചെയ്യുന്ന യുവജന സംഘടനകൾ ഒരു ദിവസം മെനക്കെട്ടാൽ തെരുവുനായ നിർമ്മാർജനം സാധ്യമാക്കാം എന്നും സജി പറഞ്ഞു.
പേവിഷബാധ പ്രതിരോധ വാക്സിൻ കമ്പനികൾക്ക് വേണ്ടിയാണ് തെരുകളിൽ നായ്ക്കളെ സ്വര്യവിഹാരം നടത്താൻ സർക്കാരുകൾ കൂട്ട് നിൽക്കുന്നത് എന്നും അദ്ധേഹം കുറ്റപ്പെടുത്തി.