Pala

സംസ്ഥാന ബജറ്റില്‍ ജോസ് കെ.മാണി പാലായ്ക്ക് വേണ്ടി ആവശ്യപ്പെട്ട് അനുമതി ലഭിച്ച പദ്ധതികള്‍

കോട്ടയം : പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളായി മുഖ്യമന്ത്രിയും, വ്യവസായ വകുപ്പ് മന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നതായും ജോസ് കെ.മാണി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നത്.

ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ജോസ് കെ.മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. പാലായില്‍ നിര്‍മ്മാണം ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്റസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍മാനേജാമെന്റിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന് 3 കോടി രൂപയുടേയും,

പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡിനെ ഗതാഗതകുരുക്കിന് പരിഹാരമായി പ്രസ്തുത റോഡ് നവീകരണത്തിന് 2 കോടി രൂപയുടേയും, .എം.പി ഫണ്ടില്‍ 2.5 കോടി അനുവദിച്ച പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിന് 5 കോടി രൂപയുടേയും

പാലാ കേന്ദ്രമാക്കി പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് സ്‌ക്കില്‍ ഡെവെലപ്‌മെന്റ് സെന്ററിന് 3 കോടി രൂപയുടേയും അനുമതി ലഭിച്ചതായി ജോസ് കെ.മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *