General

മാവടി ഇടവകയിൽ ഭക്തിസാന്ദ്രമായ കഴുന്ന് പ്രദക്ഷിണം

വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ്‌ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാളിനോടാനുബന്ധിച്ച് ഇന്ന് നടന്ന കഴുന്ന് പ്രദക്ഷിണം ഭക്തി സാന്ദ്രമായി. എവറസ്‌റ്റ്, മാവടി, മുപ്പതേക്കർ ഭാഗങ്ങളിൽ നിന്ന് കഴുന്നുകളും വിശുദ്ധ സെബാസ്ത്യാനോസിന്റെ രൂപവുമായി പള്ളിയിലെത്തി.

തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് കൂട്ടിക്കൽ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസ് കുഴിഞ്ഞാലിൽ കർമികത്വം വഹിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. കഴുന്ന് പ്രദിക്ഷണത്തിലും സ്നേഹവിരുന്നിലും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ, കൈക്കാരൻമാരായ മാത്യു വരിയ്ക്കാനിക്കൽ, വിൻസെന്റ് കുളത്തിനാൽ, ടോമി അമ്പഴത്തിനാക്കുന്നേൽ, സുരേഷ് കുന്നയ്ക്കാട്ട് പ്രസുദേന്തിമാർ തുടങ്ങിയവർ നേതൃത്വം നൽകി. മാവടി ഇടവയ്ക്ക് ഇത്‌ സുവർണ ജൂബിലി വർഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *