General

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

വെള്ളികുളം: സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ഈ വർഷം പ്രവേശനം നേടിയ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ, റോബോട്ടിക്സ്, ഗെയിം നിർമ്മാണം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ സെബിൻ സെബാസ്റ്റ്യൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *