General

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം : കായിക യുവജന വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റമ്പ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവടങ്ങിയ കിറ്റാണ് നല്‍കിയത്.

തദ്ദേശസ്ഥാപന ഭാരവാഹികള്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ്ങില്‍ നടന്നു.

സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍
മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് രമേഷ് ബി . വെട്ടിമറ്റം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. സന്തോഷ്, കെ.ആര്‍. ഷാജി, സാബു മുരിക്കവേലി, ഷിബു ജെയിംസ്, ജോബോ കോര തോമസ്, സുകന്യ സുകുമാരന്‍,ജില്ലാ കൗണ്‍സില്‍ സെക്രട്ടറി നോബി എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

2024-25 വര്‍ഷത്തെ മികച്ച കായിക പരിശീലകനുള്ള ജി.വി. രാജ അവാര്‍ഡ് നേടിയ അരുവിത്തുറ സെന്റ്. ജോര്‍ജ് അക്കാദമിയിലെ വോളിബോള്‍ പരിശീലകന്‍ ജേക്കബ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *