മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പാലാ രൂപതാതലത്തിൽ സൺഡേസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗമത്സരം നാളെ നടക്കും.
രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന രജിസ്‌ട്രേഷൻ നടപടികൾക്കുശേഷം മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ പ്രസംഗമത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
സീനിയർ, ജൂനിയർ, സബ് – ജൂനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ, പാലാ രൂപതയിലെ ഭൂരിഭാഗം ഇടവകകളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുക്കുന്നു. പ്രസ്തുത മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും മൊമെന്റൊയും ഉൾപ്പെടെയുള്ള സമ്മാനങ്ങളുടെ വിതരണവും മത്സരശേഷം നടത്തപ്പെടും.
ജൂബിലി കൺവീനർ സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജു ബേബി മുത്തനാട്ട്, സൺഡേ സ്കൂൾ അധ്യാപകർ, ജൂബിലി കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാർ, SMYM അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.