മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും . രാവിലെ 9.20 ന് രജിസ്ട്രേഷൻ . 9.30 ന് ചേരുന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്യും . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ് തെങ്ങനാ കുന്നേൽ എസ് എച്ച് , ജൂബിലി ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , എസ്. എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി , പി.ടി. എ സെക്രട്ടറി ഷിൻറ്റോ ജോസ് , ഷീബ ജോസ് എന്നിവർ പ്രസംഗിക്കും.
തുടർന്ന് നടക്കുന്ന മൽസരത്തിൽ 1 മുതൽ 5 വരെ സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 , 701 , 501 രൂപ ക്രമത്തിൽ കാഷ് അവാർഡുകളും 1 മുതൽ 10 വരെ സമ്മാനാർഹർക്ക് മെമൻറ്റോകളും ഉണ്ടായിരിക്കും. 12.30 ന് നടക്കുന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ അധ്യക്ഷത വഹിക്കും.
മൂലമറ്റം സെൻറ് ജോസഫ്സ് അക്കാദമി പ്രിൻസിപ്പൽ ഡോ : തോംസൺ പിണക്കാട്ട് സമ്മാന വിതരണം നടത്തും. സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ , സിസ്റ്റർ ക്രിസ്റ്റീന എസ് എം സി എന്നിവർ പ്രസംഗിക്കും. എല്ലാവർക്കും മെറിറ്റ് സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.