Erattupetta

ഗർഭിണികളായ സ്ത്രീകൾക്കായി മാതൃമനം പരിപാടി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :ഗർഭിണികളായ സ്ത്രീകൾക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ഒരുക്കിയ പ്രത്യേക ബോധവത്കരണ പരിപാടിയായ ‘മാതൃമനത്തിന്റെ ‘ ഉദ്‌ഘാടനം പ്രമുഖ സിനി ആർട്ടിസ്റ് ശ്രീ കൈലാഷ് നിർവ്വഹിച്ചു.

പ്രസ്‌തുത ചടങ്ങിൽ ഗർഭകാലത്ത് സ്ത്രീകൾക്കുണ്ടാകാവുന്ന ഗൈനക്കോളജി സംബന്ധ സംശയങ്ങളെ കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും 40 വർഷത്തിലധികം സേവന പാരമ്പര്യമുള്ള പ്രശസ്ത ഡോക്ടറുമായ ഡോ. ഓമന തോമസ് ക്ലാസുകൾ നയിച്ചു.

തുടർന്ന് ഗർഭകാലത്ത് പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ പറ്റി ഡൈറ്റിഷൻ ആമിന ഹക്കിം, ഗർഭകാലത്ത് ചെയ്യേണ്ട ഫിസിയോതെറാപ്പി വ്യായാമങ്ങളെ കുറിച്ച് ഫിസിയോതെറാപിസ്റ് ആഷിഖ്, ഗർഭകാലത്ത് നിർദ്ദിഷ്ട സമയങ്ങളിൽ സ്കാനിംഗ് നടത്തുന്നത്തിന്റെ പ്രാധാന്യത്തെ പറ്റി റേഡിയോളോജിസ്റ് ഡോ. മെറീന, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാകുന്ന വേദന രഹിത പ്രസവത്തെ കുറിച്ച് അനെസ്തേഷ്യയോളോജിസ്റ് ഡോ. അർച്ചന ലാൽ എന്നിവരും ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *