Pala

പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു

പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്.

കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *