Pala

എസ്എംവൈഎം പാലാ രൂപതയുടെ ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഫൊറോന ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്ന ആശയത്തെ ലക്ഷ്യമാക്കി പാലാ രൂപത യുവജനപ്രസ്ഥാനം മുന്നോട്ടുവെച്ച ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു.

രൂപതാ സമിതിയും ഫൊറോനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, യൂണിറ്റ് തലത്തിൽ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ഫൊറോന സന്ദർശന പ്രോജക്ടിലൂടെ സാധിച്ചു.

അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കൂത്താട്ടുകുളം, കോതനല്ലൂർ, കൂട്ടിക്കൽ, കൊഴുവനാൽ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുച്ചിറ, പാലാ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, തീക്കോയി, തുടങ്ങനാട് ഫൊറോന കേന്ദ്രങ്ങളിൽ നടത്തപ്പെട്ട സന്ദർശനങ്ങൾ ആറുമാസമെടുത്താണ് പൂർത്തീകരിച്ചത്.

കൂത്താട്ടുകുളം തിരുക്കുടുംബ ഫൊറോന പള്ളിയിൽ നടന്ന സമാപനത്തിന് രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജോസഫ് മരോട്ടിക്കൽ, രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ഫൊറോന പ്രസിഡൻ്റ് ഷിൽന ഷൈജു, റോബിൻ റ്റി. ജോസ് താന്നിമല, എബിൻ കല്ലറയ്ക്കൽ, അഡോൺ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *