പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘വൈഎറ്റിപ്പി’ യുടെ നാലാം ഘട്ടം എസ്എംവൈഎം കൂടല്ലൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെൻറ്. ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.
എസ്എംവൈഎം കൂടല്ലൂർ യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് കിഴക്കേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ചേർപ്പുങ്കൽ ബിവിഎം കോളേജ് അധ്യാപകൻ ശ്രീ. ബ്രിസ്റ്റോ സെഷൻ നയിച്ചു.
രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, സി. ആൽഫി, സെക്രട്ടറി ബെനിസൺ, ബിയോ ബെന്നി, സെബിൻ സിജു, നേഹ മരിയ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.