പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം – വൈഎറ്റിപി നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന നേതൃത്വ പരിശീലന ക്യാമ്പ് എട്ട് സെക്ഷനുകളിലായാണ് നടത്തപ്പെട്ടത്.
നിരവധി യുവജന , സമുദായ, സാമൂഹിക വിഷയങ്ങളിലായി ഇരുപതോളം ക്ലാസുകളും, ഇതര പ്രവർത്തനങ്ങളും ഉൾച്ചേർന്ന ക്യാമ്പിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം യുവജനങ്ങൾ പരിശീലനം നേടി.
കൊഴുവനാൽ ഫൊറോനയിലെ അൽഫോൻസാഗിരി യൂണിറ്റിൽ നടന്ന സമാപന സെക്ഷൻ അൽഫോൻസാഗിരി പള്ളി വികാരി റവ ഫാ ജോൺ കൂറ്റാരപ്പള്ളിൽ നയിച്ചു. എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, വൈസ് പ്രസിഡൻറ് ജോസഫ് വടക്കേൽ, സെക്രട്ടറി ബെനിസൺ സണ്ണി, നിഖിൽ ടൈറ്റസ്, മിജോ ജോയി, ബിയോ ബെന്നി, എബിൻ ഷാജി എന്നിവർ പ്രസംഗിച്ചു.





