Bharananganam

എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെ യൂത്ത് മീറ്റ് ‘EUNOIA ‘ നടത്തപ്പെട്ടു

ഭരണങ്ങാനം :എസ് എം വൈ എം ഭരണങ്ങാനം ഫോറോനയുടെ ആഭിമുഖ്യത്തിൽ SMYM പൂവത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘EUNOIA’ evening with youth എന്ന പേരിൽ യൂത്ത് മീറ്റ് നടത്തപെട്ടു. പൂവത്തോട് യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. ജേക്കബ് പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഫോറോനാ ഡയറക്ടർ ബഹു. ഫാ. ജോസഫ് തന്നിക്കാപ്പാറ അധ്യക്ഷത വഹിക്കുകയും SMYM പാലാ രൂപത ഡയറക്ടർ ബഹു. ഫാ. മാണി കൊഴുപ്പൻകുറ്റി, SMYM പാലാ രൂപത പ്രസിഡന്റ്‌ അൻവിൻ സോണി, SMYM പ്ലാശനാൽ യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. ഐവിൻ വെട്ടുകല്ലുംപുറത്ത് എന്നിവർ ആശംസകൾ അറിയിച്ചു.

യൂത്ത് മീറ്റിങ്ങിൽ ഫൊറോനാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ എബ്രഹാം കളപുരയ്ക്കൽ, രൂപതാ സിൻഡിക്കേറ്റ് സാം സണ്ണി വലിയപറമ്പിൽ, അലൻ സെബാസ്റ്യൻ, മഞ്ജു തങ്കച്ചൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി…

Leave a Reply

Your email address will not be published. Required fields are marked *